- Trending Now:
അത്തരം മാറ്റങ്ങളെക്കുറിച്ച് കൂടുതലായി അറിയാം
നാളെ മുതല്‍ സര്‍വ മേഖലകളിലെയും സാമ്പത്തിക ഇടപാടുകളില്‍(financial transactions) മാറ്റം വരുന്നു. സാമ്പത്തിക ഇടപാടുകളില്‍ പുതിയതായി വലിയ ചിലവാണ് വരുന്നത്. അത് ഓണ്‍ലൈന്‍ ഇടപാടുകളെയും(online transaction), ചെലവുകളെയും, നികുതിയെയും, ഇ പി എഫിനെയും ബാധിക്കും. അത്തരം മാറ്റങ്ങളെക്കുറിച്ച് കൂടുതലായി അറിയാം.
800ലധികം മരുന്നുകള്‍ക്ക് വില കൂടും
വേദന സംഹാരികള്‍, ആന്റി ബയോട്ടിക്കുകള്‍, ആന്റി വൈറസ് എന്നിവയുള്‍പ്പെടെ 800 ലധികം മരുന്നുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ 10 ശതമാനത്തിലധികം വര്‍ധിക്കും.
ആക്‌സിസ് ബാങ്ക്
ആക്‌സിസ് ബാങ്ക് സേവിങ്‌സ് അക്കൗണ്ടിന്റെ പ്രതിമാസ ബാലന്‍സ് പരിധി 10000 രൂപയില്‍ നിന്നും 12000 രൂപയായി ഉയര്‍ത്തി.
പ്രതിമാസ വരുമാന പദ്ധതി പലിശക്കുള്ള സേവിങ്‌സ് അക്കൗണ്ട്
പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറിയിട്ടുണ്ട്. ഈ പദ്ധതികളിലെ പലിശ തുക ഏപ്രില്‍ ഒന്ന് മുതല്‍ പണമായി ലഭിക്കുകയില്ല. ഇതിനായി ഒരു സേവിങ്‌സ് അക്കൗണ്ട്(savings account) തുറക്കണം. പല ഉപഭോക്താക്കളും തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പോസ്റ്റ് ഓഫീസ് പദ്ധതികളുമായി ബന്ധിപ്പിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് പലിശ നല്‍കില്ലെന്ന് തപാല്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നാളെ മുതല്‍ പൊതുജനങ്ങളുടെ നികുതി ഭാരം വര്‍ധിക്കും
... Read More
ഇപിഎഫ് പലിശയുടെ പുതിയ നികുതി നിയമങ്ങള്‍
ഏപ്രില്‍ ഒന്ന് മുതല്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക്(employees provident fund) അടക്കുന്ന രണ്ടര ലക്ഷം രൂപയ്ക്ക് വരെ നികുതി കൊടുക്കേണ്ട. എന്നാല്‍ അതില്‍ കൂടുതല്‍ അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി കൊടുക്കേണ്ടി വരും. സമ്പന്നര്‍ നികുതി വെട്ടിക്കുന്നതിനു ഇപിഎഫില്‍ കൂടുതല്‍ തുക അടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍
നികുതി റിട്ടേണ്‍ ഫയല്‍(tax return file) ചെയ്തതില്‍ എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ പുതുക്കിയ ആദായ നികുതി(income tax) റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ മൂല്യ നിര്‍ണയ വര്‍ഷാവസാനം മുതല്‍ 2 വര്‍ഷം വരെ സമയം അനുവദിക്കും. വെളിപ്പെടുത്താത്തതായ വരുമാനം എന്തെങ്കിലുമുണ്ടെങ്കില്‍ അത് കൂട്ടിച്ചേര്‍ക്കുന്നതിനോ, മറ്റെന്തെങ്കിലും പിശക് പരിഹരിക്കുന്നതിനോ വേണ്ടിയാണ് ഈ സൗകര്യം നല്‍കുന്നത്.
കോവിഡ് 19 ചികിത്സ ചെലവുകള്‍ക്കും നഷ്ടപരിഹാരത്തിനും നികുതിയിളവ്
കോവിഡ് ചികിത്സക്കായി പണം കൈപ്പറ്റിയ വ്യക്തികള്‍ക്ക് നികുതി ഇളവ് നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട് .2020 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്.
ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ കാരണമെന്ത്?
... Read More
ജിഎസ്ടി നിയമങ്ങള്‍
ചരക്ക് സേവന നികുതി പ്രകാരം ഇലക്ട്രോണിക് ചലാന്‍ നല്‍കുന്നതിനുള്ള വിറ്റ് വരവ് പരിധി നേരെത്തെ നിശ്ചയിച്ചിരുന്ന 50 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായി കുറച്ചു.
എന്‍ആര്‍ഐ അക്കൗണ്ട് ഫീസ്
ഐ സി ഐ സി ഐ ബാങ്ക് എന്‍ ആര്‍ ഐ അക്കൗണ്ടുകള്‍ക്ക് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്‍ ആര്‍ ഐ റെഗുലര്‍ അക്കൗണ്ട്, എന്‍ ആര്‍ ഐ പ്രൊ അക്കൗണ്ട്, എന്‍ ആര്‍ ഐ പ്രീമിയ അക്കൗണ്ട്, എന്‍ ആര്‍ ഐ വിദ്യാര്‍ത്ഥി അക്കൗണ്ട്, എന്‍ ആര്‍ ഐ ലോ ബാലന്‍സ് അക്കൗണ്ട് സ്പര്‍ശ് അക്കൗണ്ട് എന്നിവയുടെയെല്ലാം ചാര്‍ജുകള്‍ വര്‍ധിക്കും.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കുള്ള നികുതി
2022 ലെ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച്, ക്രിപ്‌റ്റോ കറന്‍സികള്‍(crypto currency), എന്‍ എഫ് ടി തുടങ്ങിയവക്ക് നികുതി കൊടുക്കേണ്ടതായുണ്ട്. ഇവയുടെ കൈമാറ്റത്തില്‍ നിന്നുണ്ടാകുന്ന നഷ്ടം മറ്റൊന്നുമായും തട്ടി കിഴിക്കാന്‍ സാധ്യമല്ല.
ആര്‍ബിഐ ഇന്നവേഷന്‍ ഹബ്ബുമായി സഹകരിച്ച് പ്രമുഖ ബാങ്ക്; സംരംഭകര്‍ക്ക് സഹായകമാകും... Read More
വീട് വാങ്ങുന്നതിന് ചിലവ് കൂടും
ഏപ്രില്‍ ഒന്ന് മുതല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സെക്ഷന്‍ 80 ഇ ഇ എ പ്രകാരമുള്ള നികുതി ഇളവിന്റെ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്താന്‍ പോകുന്നതിനാല്‍ വീട് വാങ്ങുന്നത് ചിലവേറിയ കാര്യമാകും.
പഴയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കലിന് ചിലവേറും
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസ് 2022 ഏപ്രില്‍ മുതല്‍ വര്‍ധിപ്പിക്കും. സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച 'സ്‌കറാപ്പേജ്' നയത്തിന്റെ തുടര്‍ച്ചയായാണിത്. 15 വര്‍ഷം പഴക്കമുള്ള കാര്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യുന്നതിന് 5000 രൂപയാകും. മോട്ടോര്‍ സൈക്കിളുകളുടെ പുതുക്കല്‍ നിരക്ക് 1000 രൂപയാണ്. പുതുക്കലിന് അപേക്ഷിക്കാന്‍ കാലതാമസം നേരിട്ടാല്‍ അധിക ഫീസും ചുമത്തും.
content summary: From tomorrow onwards, there will be a change in financial transactions across all sectors!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.